സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്ട്രൈക്കേഴ്സ് 05/03/23 ഞായറാഴ്ച മുംബൈ ഹീറോസിനെ നേരിടും. വിജയ പ്രതീക്ഷയോടെയാണ് മലയാളി താരങ്ങൾ കളത്തിലിറങ്ങുന്നത്. 05/03/23 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം ഫ്ളവേഴ്സിൽ തത്സമയം കാണാം.ഹോം ഗ്രൗണ്ടിലൂടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ചുവടുറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്ട്രൈക്കേഴ്സ്. 05/03/23 ഞായറാഴ്ച നടക്കുന്ന മത്സരം നിർണായകമാണ്. അതുകൊണ്ടുതന്നെ കഠിന പരിശീലനത്തിലാണ് കുഞ്ചാക്കോബോബൻ നേതൃത്വം നൽകുന്ന C3 കേരള സ്ട്രൈക്കേഴ്സ്.
നാളത്തേത് വളരെ ക്രൂഷ്യൽ മത്സരമാണ് അതുകൊണ്ട് ജയിച്ചേ മതിയാകുവെന്ന് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഹോം ഗ്രൗണ്ട് മാച്ച് ആയത് കൊണ്ട് സന്തോഷമുണ്ട്. മുബൈക്കെതിരെ വിജയം അനിവാര്യമാണ്. ജയിക്കാനുള്ള കഠിന പരിശീലനത്തിലാണെന്നും കുഞ്ചാക്കോബോബൻ പറഞ്ഞു. പുതിയ മത്സരഘടന വെല്ലുവിളിയാണ്. മികവുറ്റ ടീം ആയതിനാൽ പ്രതീക്ഷയുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
05/03/23 ഞായറാഴ്ചത്തെ മത്സരം ഏറെ നിർണായകമെന്ന് വിജയ് യേശുദാസ് പറഞ്ഞു. ഇനിയുള്ള രണ്ട് മത്സരവും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 2023 മാർച്ച് 19നാണ് ഫൈനൽ.

