ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി എട്ട് മുതൽ 13 വരെ

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി യോഗങ്ങൾ മാർച്ച് എട്ട് മുതൽ 13 വരെ 11 ബ്ലോക്കുകളിലായി നടക്കും. സർക്കാറുകളുടെ പദ്ധതികൾ, ലീഡ് ബാങ്ക് പദ്ധതികൾ എന്നിവ വിജയകരമായി ജനങ്ങളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. മാർച്ച് എട്ടിന് രാവിലെ 11ന് പയ്യന്നൂർ ബ്ലോക്ക് ഓഫീസ്, മൂന്ന് മണിക്ക് താവത്തെ കല്ല്യാശ്ശേരി ബ്ലോക്ക് ഓഫീസ്, ഒമ്പതിന് രാവിലെ 11 മണിക്ക് കൂത്തുപറമ്പ ബ്ലോക്ക് ഓഫീസ്, മൂന്ന് മണിക്ക് എടക്കാട് ബ്ലോക്ക് ഓഫീസ്, മാർച്ച് 10ന് രാവിലെ 11 മണിക്ക് ഇരിക്കൂർ ബ്ലോക്ക് ഓഫീസ്, മൂന്ന് മണിക്ക് തളിപ്പറമ്പ് ബ്ലോക്കിന്റെ യോഗം കാഞ്ഞിരങ്ങാട് റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, 13ന് രാവിലെ 11 മണിക്ക് ഇരിട്ടി ബ്ലോക്ക് ഓഫീസ്, മൂന്ന് മണിക്ക് പേരാവൂർ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിലാണ്  ബ്ലോക്ക് തല യോഗം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →