എതിരാളികളില്ലാതെ പുട്ടെയ

പാരീസ്: വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ എതിരാളികള പിന്നിലാക്കി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലക്‌സിയ പുട്ടെയ ഒരുവട്ടം കൂടി ഫിഫ പുരസ്‌കാരം അക്കൗണ്ടിലാക്കി. പരുക്കിന്റെ പിടിയിലായിട്ടും ബാഴ്‌സയെ സ്പാനിഷ് വനിതാ ലീഗ് കിരീടജേതാക്കളാക്കിയ പ്രകടനമാണ് പുട്ടെയയെ കഴിഞ്ഞവര്‍ഷത്തെ മികച്ച വനിതാതാരമാക്കിയത്.

18 ഗോളും 15 അസിസ്റ്റുമായിരുന്നു ക്യാപ്റ്റനായ പുട്ടെയയുടെ സംഭാവന. 2021, 2022 വര്‍ഷങ്ങളിലെ ബാലന്‍ ഡി ഓറും ഇരുപത്തെട്ടുകാരിയായ പുട്ടെയയ്ക്കായിരുന്നു.
റയാല്‍ മാഡ്രിഡിന്റെ കാര്‍ലോസ് ആഞ്ചലോട്ടി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്തള്ളിയാണ് ലയണല്‍ സ്‌കലോണി കഴിഞ്ഞ വര്‍ഷത്തെ മികച്ച പരിശീലകനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ ലയണല്‍ സ്‌കലോണി കരസ്ഥമാക്കിയത്. അര്‍ജന്റീന പരിശീലകനായുള്ള സ്‌കലോണിയുടെ കാലാവധി 2026 ജൂലൈ വരെ തുടരാന്‍ കരാര്‍ ഒപ്പുവച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഫിഫ പുരസ്‌കാരം ലഭിക്കുന്നത്. ലോകകപ്പിനു പുറമേ കോപ്പ അമേരിക്ക, ഫൈനാല്‍സിമ കപ്പ് എന്നിവയും സ്‌കലോണിയുടെ പരിശീലനത്തില്‍ അര്‍ജന്റീന നേടി.

കളിക്കളത്തിലും പുറത്തും ഒരുപോലെ വിവാദനായകനായ അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് കഴിഞ്ഞവര്‍ഷത്തെ മികച്ച ഗോള്‍കീപ്പറായി. മൊറോക്കോയുള്ള ബോണോ, റയാല്‍ മാഡ്രിഡിന്റെ തിബൗത് കോത്‌വ എന്നിവരാണ് മാര്‍ട്ടിനസിനു വെല്ലുവിളി ഉയര്‍ത്തിയിരുന്നവര്‍. ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലിലെ എക്‌സ്ട്രാടൈം സേവും പെനാല്‍റ്റി ഷൂട്ടൗട്ടിലെ തകര്‍പ്പന്‍ പ്രകടനവും ആസ്റ്റണ്‍വില്ല താരമായ മാര്‍ട്ടിനസിനെ ഗോള്‍ഡന്‍ ൗവിന് അര്‍ഹനാക്കിയിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ ഗ്യാലറികളില്‍ സ്വന്തം ടീമിനെ പ്രചോദിപ്പിച്ചതിനാണ് അര്‍ജന്റീനയ്ക്കു മികച്ച ആരാധകവൃന്ദത്തിനുള്ള ഫിഫ പുരസ്‌കാരം ലഭിച്ചത്. ജാപ്പനീസ് ആരാധകര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സൗദി അറേബ്യന്‍ ആരാധകര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →