ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ചെന്നൈ: ചെന്നൈയില്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കവെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം പുത്തൂര്‍ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്. ഇരുംബലിയൂരില്‍ പഴയ റെയില്‍വെ ഗേറ്റ് സമീപത്തെ ട്രാക്കിലാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ചെന്നൈ ഗുരുവായൂര്‍ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. താംബരം എംസിസി കോളജ് വിദ്യാര്‍ത്ഥിനിയാണ് നിഖിത.
ഹെഡ്‌ഫോണില്‍ സംസാരിച്ചുകൊണ്ട് ട്രാക്ക് മുറിച്ചു കടന്നതാണ് അപകടകാരണമെന്ന് പൊലിസ് അറിയിച്ചു. നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയശേഷം മൃതദേഹം ഏറ്റുവാങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →