റായ്പുര്‍: ഛത്തിസ്ഗഢിലെ റായ്പുരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 85ാമത് പ്ലീനറി സമ്മേളനം സമാപനത്തിലേക്ക്. രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. കാര്‍ഷികം, സാമൂഹിക നീതി, യുവജന വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ഇതിനെതിരായ പ്രതിഷേധ സമരങ്ങള്‍ ആസൂത്രണം ചെയ്യും. രാവിലെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുക. ഉച്ചക്ക് ശേഷം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി പ്രസംഗം നടത്തും. വൈകിട്ട് പൊതുസമ്മേളനത്തോടെ സമ്മേളനം അവസാനിക്കും.
പ്ലീനറി സമ്മേളനം രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും
