കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വൃദ്ധൻ ദാരുണമായി മരിച്ചു. പുതൂർ മുള്ളി സ്വദേശി നഞ്ചൻ ആണ് മരിച്ചത്. 2023 ഫെബ്രുവരി 25 ന് വൈകീട്ട് ആടിന് തീറ്റ വെട്ടാൻ പോയപ്പോൾ നഞ്ചൻ ആനയുടെ മുന്നിൽ പെടുകയായിരുന്നു.

പരിക്കേറ്റ നഞ്ചനെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിനാണ് ആന ചവിട്ടിയത്. ഇടതു വശത്തെ വാരിയെല്ലുകൾ പൊട്ടിയതായി ഡോക്ടർമാർ പറഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ ഓടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →