മുന്‍ രാഷ്ട്രപതിപ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവ് അന്തരിച്ചു

പുനെ: ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ദേവിസിങ് ഷെഖാവത്ത് (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു പുനെയിലെ കെ.ഇ.എം. ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം.ദിവസങ്ങള്‍ക്ക് മുമ്പ് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയനായി തുടര്‍ചികിത്സയ്ക്കിടെ ആരോഗ്യപ്രശ്‌നങ്ങള്‍ കലശലായാണ് അന്ത്യം. ഷെഖാവത്തിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →