ബ്ലാസ്‌റ്റേഴ്‌സിന്റെ”ബനാനചിപ്‌സ് ”

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. സ്വതന്ത്ര ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ് സംവിധാനമായ ഹൗസ് ഓഫ് കെ.ബി.എഫ്.സിയിലൂടെ വിപണിയിലേക്ക് പ്രവേശിക്കുന്നു. ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് വിപണിയില്‍ ക്രെവിന്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ പുതിയ ശ്രേണിയിലുള്ള ബനാന ചിപ്സുകളുടെ ലോഞ്ചിങ് കമ്പനി പ്രഖ്യാപിച്ചു. ഹൗസ് ഓഫ് കെ.ബി.എഫ്.സിയുടെ ആദ്യ ഡയറക്ട് ടു കണ്‍സ്യൂമര്‍ ബ്രാന്‍ഡാണ് ക്രെവിന്‍.
ക്ലാസിക് സാള്‍ട്ടഡ്, പെരി-പെരി, സ്പാനിഷ് ടാംഗോ ടൊമോറ്റോ, സോര്‍ ക്രീം, ഒനിയന്‍ എന്നിങ്ങനെ നാല് വ്യത്യസ്ത രുചികളില്‍ കേരളത്തിലെല്ലായിടത്തും തുടക്കത്തില്‍ ലഭിക്കും. 25 ഗ്രാം, 50 ഗ്രാം പായ്ക്കറ്റുകളിലായിരിക്കും വില്‍പന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →