ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ”എക്‌സാം വാരിയേഴ്‌സ്” എന്ന പുസ്തകം എല്ലാ സ്‌കൂള്‍ ലൈബ്രറികളിലും ലഭ്യമാക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പ്രധാനമന്ത്രിയുടെ ദര്‍ശനവും ജ്ഞാനവും എല്ലാ വിദ്യര്‍ഥികളിലുമെത്താനാണു നിര്‍ദേശമെന്നാണു വിശദീകരണം. പരീക്ഷാ പേടിയെ മറികടക്കാന്‍ വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും സഹായിക്കുന്ന മന്ത്രങ്ങള്‍ പുസ്തകത്തിലുണ്ട്. മലയാളം, തമിഴ് എന്നിവ അടക്കം 11 ഭാഷകളില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പിലുണ്ട്.
പ്രധാനമന്ത്രിയുടെ ”എക്‌സാം വാരിയേഴ്‌സ്” സ്‌കൂള്‍ ലൈബ്രറികളില്‍ ലഭ്യമാക്കണമെന്നു കേന്ദ്രം
