കേരള സവാരി – തൊഴിലാളി സംഗമം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ – ടാക്‌സി സർവ്വീസ് പദ്ധതിയായ ‘കേരള സവാരി’ യിൽ അംഗങ്ങളായിട്ടുള്ളതും അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവരുമായ ഓട്ടോ/ ടാക്‌സി ഡ്രൈവർമാരുടെ സംഗമം,  ഫെബ്രുവരി 23 ന് രാവിലെ 10.30 മുതൽ 1.30 വരെ വെള്ളയമ്പലം ജിമ്മി ജോർജ്ജ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഡ്രൈവർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2475773, 8547177532,8848150105,9072272208.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →