ചീട്ടുകളി: 20 പേരെയും രണ്ടുലക്ഷം രൂപയും പിടികൂടി

തേഞ്ഞിപ്പലം: പണം പന്തയംവച്ചു ചീട്ടു കളിച്ചതിന് തേഞ്ഞിപ്പലം പോലീസ് രണ്ടു കേസുകളിലായി 20 പേരെയും രണ്ടു ലക്ഷം രൂപയും പിടികൂടി. ഉത്സവങ്ങളുടെ മറവില്‍ തേഞ്ഞിപ്പലം ചൊവ്വയില്‍ പാടത്തുനിന്നും ചെലേമ്പ്ര പാലക്കല്‍പറമ്പില്‍നിന്നും ആണ് പ്രതികളെയും രണ്ടു ലക്ഷം രൂപയും പിടികൂടിയത്.
ഉത്സവത്തിന്റെ മറവില്‍ പണംവച്ചു കളിയുണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച് മുന്നറിയിപ്പ് കാരണം പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. തേഞ്ഞിപ്പലം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ഒ. പ്രദീപ്, എസ്.ഐ. വിപിന്‍ വി. പിള്ള, എ.എസ്.ഐ. ഉണ്ണികൃഷ്ണന്‍, പോലീസുകാരായ റസീല്‍, സി. ഷിബുലാല്‍, അജ്‌നാസ്, സതീഷ്‌കുമാര്‍, മണികണ്ഠന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →