കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് 10,000 കത്തയക്കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരേ പൊതു ഗതാഗത ചലനത്തിന്റെ 85-ാം വാര്‍ഷിക ദിനമായ ഇന്ന് സി.എം.ഡി. ബിജു പ്രഭാകറിന്റെ വ്യവസായ -തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരേ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.ഇ.എയുടെ ആഭിമുഖ്യത്തില്‍ ചീഫ് ഓഫീസ് നടയില്‍ പ്രതിഷേധ ധര്‍ണ നടത്തും. കൂടാതെ മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ കത്തയയ്ക്കല്‍ കാമ്പയിനും തുടക്കമാകും.

ശമ്പള വിതരണം സംബന്ധിച്ച ബിജു പ്രഭാകറിന്റെ ഉത്തരവ് സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ യൂണിറ്റിലും കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനതല ഉദ്ഘാടനം സംഘടനയുടെ വര്‍ക്കിങ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ തിരുവനന്തപുരം നഗരത്തില്‍നിന്നും പ്രതിഷേധ പ്രകടനമായി ചീഫ് ഓഫീസില്‍ എത്തിയാണ് ധര്‍ണ നടത്തുന്നത്. തൊഴിലാളി വിരുദ്ധ നയങ്ങളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് പിന്തിരിഞ്ഞില്ലെങ്കില്‍ തൊഴിലാളികളെ പിന്തുണച്ച് എ.ഐ.വൈ.എഫ്. സമരത്തിലേക്ക് നീങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എന്‍. അരുണും സെക്രട്ടറി ടി.ടി. ജിസ്‌മോനും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →