രണ്ടു യുവാക്കള്‍ ചിറയില്‍ വീണു;ഒരാള്‍ മരിച്ചു

ബത്തേരി: നെന്മേനി അമ്പുകുത്തി ഗോവിന്ദമൂല ചിറയില്‍ വീണ രണ്ട് യുവാക്കളില്‍ ഒരാള്‍ മരിച്ചു. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മലവയല്‍ ചൂരക്കുനി ഷാലു(25) ആണ് മരിച്ചത്. ഇയാളൊടൊപ്പമുണ്ടായിരുന്ന മലവയല്‍ നീലമാങ്ങ കോളനിയിലെ അനീഷ്(26)നെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ചിറയില്‍ മീന്‍ പിടിക്കുന്നതിനായി എത്തിയ ഇരുവരും ചൂണ്ടയിടുന്നതിനിടെ ചിറയിലേക്കു തെന്നി വീഴുകയായിരുന്നു. യുവാക്കള്‍ ചിറയില്‍പെട്ടത് സമീപത്തുണ്ടായിരുന്നവര്‍ കാണുകയും ഇവര്‍ ഉടനെ അനീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും ഷാലു മുങ്ങിപ്പോവുകയുമായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. തുടര്‍ന്ന് ബത്തേരിയില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തിയശേഷമാണ് തെരച്ചില്‍ നടത്തി ഷാലുവിന്റെ മൃതദേഹം കണ്ടെടുത്തത്. വേലായുധനാണ് ഷാലുവിന്റെ പിതാവ്. മാതാവ് സിന്ധു. സഹോദരങ്ങള്‍: ശരത്, സുചിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →