കാസര്‍ഗോഡ്: മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ഉമാകേരളം മഹാകാവ്യം കന്നഡയില്‍. കര്‍ണാടക സര്‍ക്കാരിന്റെ വിവര്‍ത്തന അതോറിറ്റി കുവെംപു ഭാഷാഭാരതിക്കു വേണ്ടി പത്രപ്രവര്‍ത്തകന്‍ വിക്രം കാന്തികെറെയാണു വിവര്‍ത്തനം ചെയ്തത്. 1877-1949 കാലയളവില്‍ ജീവിച്ചിരുന്ന ഉള്ളൂരിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് ഉമാകേരളം. 19 സര്‍ഗങ്ങളും രണ്ടായിരത്തില്‍പരം ശ്ലോകങ്ങളും ഇതിലുണ്ട്. ഒമ്പതാം നൂറ്റാണ്ടിലെ മധ്യത്തില്‍ വേണാട് ഭരിച്ചിരുന്ന ആദിത്യവര്‍മയുടെ കൊലയ്ക്കുശേഷം നാടിനെ രക്ഷിച്ച ഉമയമ്മ റാണിയുടെ സാഹസമാണ് കഥയുടെ ഇതിവൃത്തം. ആദിത്യവര്‍മയുടെ മകള്‍ കല്യാണിയും മന്ത്രി രവിവര്‍മ്മയുടെ സ്‌നേഹവും കഥയ്ക്കു രസം കൂട്ടുന്നു.
കാസര്‍ഗോഡ് രാംദാസ് നഗറിലെ കാന്തികെറെ സ്വദേശിയായ വിക്രം മലയാളത്തില്‍ ഒ.കെ. ജോണി എഴുതിയ കാവേരിയോടൊപ്പം എന്റെ യാത്രകള്‍ യാത്രാവിവരണം കാവേരി തീരദ പയണ എന്ന പേരില്‍ കന്നഡയിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചെറുകഥകളും കവിതകളും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ക്യൂബന്‍ യാത്രാവിവരണം കന്നഡയില്‍ നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നുണ്ട്.

