കട്ടപ്പന : പ്രണയദിനത്തിൽ പെരിയാറിനെ പ്രണയിക്കുകയാണ് മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സർവിസ് സ്കീം വിദ്യാർത്ഥികൾ. മലിനമായിക്കൊണ്ടിരിക്കുന്ന പെരിയാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താണ് പ്രണയദിനത്തിൽ വിദ്യാർത്ഥികൾ മാതൃകയായത്. ഒരുസംസ്കാരമായ പുഴകളിൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ ആ സംസ്കാരത്തിന്റെയും ജീവജാലങ്ങളുടെയും നാശത്തിനു കാരണമാകുമെന്ന തിരിച്ചറിവാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്ക് ഇത്തരമൊരു പ്രവർത്തനം നടത്താൻ പ്രേരകമായത്.
പരിപാടിയുടെ ഉദ്ഘാടനം പി റ്റി എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി നിർവഹിച്ചു. സ്കൂൾ കോഡിനേറ്റർലിൻസി ജോർജ്, ഹെഡ്മാസ്റ്റർ പി പി ശിവകുമാർ, അധ്യാപകരായ വിഷ്ണുവിജയൻ, ആശാ സബിൻ, വിദ്യാർത്ഥികളായ അപർണ ജിനിൽ, ആൻമരിയ എ എൻ ഗോഡ്സൺ ഷിന്റോ, അക്ഷയ്‌മോൻ അനീഷ്, ആൽബിൻ അനു എന്നിവർ നേതൃത്വം നൽകി.

