ബെയ്ജിങ്: ഒരു വര്‍ഷത്തിനിടെ 10 തവണയെങ്കിലും യു.എസ്. ചാരബലൂണുകള്‍ തങ്ങളുടെ വ്യോമമേഖലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന ആരോപണവുമായി ചൈന. ചൈനീസ് ചാരബലൂണുകള്‍ വെടിവച്ചിട്ടെന്ന് യു.എസും കാനഡയും അവകാശപ്പെടുന്നതിനിടെയാണു ചൈനയുടെ ആരോപണം. ബൊഹായ് കടലിനോട് ചേര്‍ന്ന് ആകാശത്ത് അജ്ഞാതവസ്തു കണ്ടെത്തിയതായി ചൈന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതിനിടെയാണ് 2022 ജനുവരി മുതല്‍ ഇതുവരെ 10 തവണ യു.എസ്. ചാരബലൂണുകള്‍ ചൈനയുടെ വ്യോമാതിര്‍ത്തിയിലേക്ക് അയച്ചെന്ന പരാതി. മറ്റു രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ അനധികൃതമായി യു.എസ്. പ്രവേശിക്കുന്നത് അത്ര അസാധാരണമല്ല. കഴിഞ്ഞ വര്‍ഷം മുതല്‍ മാത്രം അനുമതിയില്ലാതെ യു.എസ്. ബലൂണുകള്‍ 10 തവണയെങ്കിലും വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിട്ടുണ്ട് – ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ ആരോപിച്ചു.

