ധനസ്ഥിതി അപകടത്തില്‍:സമ്മതിച്ച് ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചമല്ലെന്നും അപകടകരമായ സാഹചര്യമുണ്ടെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ധനത്തിനു സെസ് ഏര്‍പ്പെടുത്തിയതു വ്യക്തിപരമായ താത്പര്യമല്ല. സംസ്ഥാനതാത്പര്യമാണു പരിഗണിച്ചത്. ബജറ്റിലെ നികുതി നിര്‍ദേശങ്ങളുടെ പേരില്‍ ഇത്രയധികം ആക്രമണം വേണോയെന്നു പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. കേരളത്തിന്റെ തനതുവരുമാനം വര്‍ധിച്ച് 26,000 കോടിയായത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. നികുതിക്കുടിശിക പിരിക്കാന്‍ നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കും. വിവിധ വകുപ്പുകള്‍ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ള തുക സര്‍ക്കാരിലേക്കെത്തിക്കാന്‍ നിയമഭേദഗതി വേണം. വാറ്റിന്റെ സമയത്തുള്ള കുടിശിക പിരിക്കാന്‍ നിയമപ്രശ്‌നങ്ങളുണ്ട്. റവന്യൂ കുടിശിക സംബന്ധിച്ചു സി.എ.ജി. റിപ്പോര്‍ട്ടിലുള്ളത് 50 വര്‍ഷത്തെ കണക്കുകളാണ്. അതില്‍ വ്യക്തി മരിച്ചുപോയതും ജപ്തി നടപടി നേരിടുന്നതും കേസില്‍ കിടക്കുന്നതുമായ കാര്യങ്ങളുണ്ട്. അവയുള്‍പ്പെടെ കുടിശിക പിരിച്ചെടുക്കാനുള്ള ശ്രമം തുടരും. സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →