കൊച്ചി തോറ്റു

ബംഗളുരു: റൂപേ പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ ടു വിലെ ആദ്യ മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനു തോല്‍വി. ചെന്നൈ ബ്ലിറ്റ്‌സിനെതിരേ നടന്ന മത്സരത്തിലാണ് അവര്‍ തോല്‍വി നേരിട്ടത്. 3-2 നായിരുന്നു ബ്ലിറ്റ്‌സിന്റെ ജയം. സ്‌കോര്‍: 9-15, 15-11, 10-15, 15-8, 9-15.

കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരാണു ചെന്നൈ. കഴിഞ്ഞ സീസണില്‍ ഒരു ജയം മാത്രമാണു കൊച്ചി നേടിയത്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് 3-2 ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ തോല്‍പ്പിച്ചു.
കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സിനെ നേരിടും.

ആദ്യ മത്സരത്തില്‍ തണ്ടര്‍ബോള്‍ട്ട്‌സ് ബംഗളുരു ടോര്‍പിഡോസിനെയും ബ്ലാക്ക്‌ഹോക്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെയും തോല്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →