കുറ്റാരോപിതയില്‍ കന്യകാത്വപരിശോധന ഭരണഘടനാവിരുദ്ധം

ന്യൂഡല്‍ഹി: കുറ്റാരോപിത അഥവാ തടവുകാരിയില്‍ കന്യകാത്വപരിശോധന നടത്തുന്നതു ഭരണഘടനാവിരുദ്ധമാണെന്നു ഡല്‍ഹി ഹൈക്കോടതി.
കന്യകാത്വപരിശോധന ഒരു സ്ത്രീയുടെ ശാരീരിക അവകാശങ്ങളിലുള്ള കടന്നുകയറ്റം മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കുമെന്നു ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ ചൂണ്ടിക്കാട്ടി. സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതി സിസ്റ്റര്‍ സെഫിക്കു സി.ബി.ഐ. കന്യകാത്വപരിശോധന നടത്തിയതിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

മാനനഷ്ടത്തിനു സി.ബി.ഐയില്‍നിന്നു നിയമപരമായ നഷ്ടപരിഹാരത്തിനു സിസ്റ്റര്‍ സെഫിക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിലെ വിചാരണനടപടി പൂര്‍ത്തിയായശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇക്കാര്യം പരിഗണിക്കണം.
കസ്റ്റഡിയിലുള്ളയാള്‍ക്കും മൗലികാവകാശങ്ങളുണ്ട്. ലൈംഗികപീഡനക്കേസിലെ ഇരയ്ക്കും കുറ്റാരോപിതയ്ക്കും കന്യകാത്വപരിശോധന നടത്തുന്നതു വ്യത്യസ്തമായി കാണണമെന്ന വാദം കോടതി തള്ളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →