തൃശൂര്‍: തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവതിക്കു നേരേയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പ്രതി ദയാലാല്‍ റിമാന്‍ഡില്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരനായ പ്രതി യുവതിയുടെ അടുത്ത ബന്ധുചമഞ്ഞ് ആംബുലന്‍സില്‍ കയറിയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് ഡി.എം.ഇയ്ക്ക് കൈ ലമാറും.
108 ആംബുലന്‍സിലാണ് യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. രോഗിക്കൊപ്പം വനിതാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട്. ആത്മഹത്യാശ്രമം നടത്തിയതിനെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാസന്നനിലയിലെത്തിച്ച കൈപ്പമംഗലം സ്വദേശിനിക്ക് നേരെയാണ്ഗി ലൈംഗികാതിക്രമം. അനാഥയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇത് മനസിലാക്കി ദയാലാല്‍ യുവതിക്കൊപ്പം ആംബുലന്‍സില്‍ കയറുകയായിരുന്നു.
അര്‍ധ അബോധാവസ്ഥയിലായ യുവതിയെ മെഡിക്കല്‍ കോളജിലെത്തിയശേഷം ഇയാള്‍ പീഡിപ്പിച്ചു. ബോധം തിരികെ വന്ന പെണ്‍കുട്ടി ആശുപത്രി ജീവനക്കാരോട് പീഡനം നടന്ന വിവരം വെളിപ്പെടുത്തുകയായിരുന്നു.

