വണ്ടന്മേട് പഞ്ചായത്തില്‍ ‘വലിച്ചെറിയല്‍ മുക്തകേരളം’ കാമ്പയിന്‍

നവകേരളം കര്‍മ്മപദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ കാമ്പയിന്റെ വണ്ടന്മേട് ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി നിര്‍വഹിച്ചു. വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ട പ്രവര്‍ത്തനമായാണ് ‘വലിച്ചെറിയല്‍ മുക്ത കേരളം’ കാമ്പയിന്‍ നടപ്പിലാക്കുന്നത്.

പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് കാമ്പയിന്‍ നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →