ഇസ്രയേല്‍ തുറമുഖം ഏറ്റെടുത്ത് അദാനി

മുംബൈ: സാമ്പത്തിക ഉലച്ചിലിനിടയിലും പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതു തുടര്‍ന്ന് അദാനിഗ്രൂപ്പ്. ഇസ്രയേലിലെ തന്ത്രപ്രധാനമായ ഹൈഫ തുറമുഖം അദാനി സ്വന്തമാക്കി. 1.2 ബില്യണ്‍ യു.എസ്. ഡോളറിന്റേതാണ് ഇടപാട്. കൈമാറ്റക്കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനൊപ്പം ഗൗതം അദാനി നേരിട്ടു പങ്കാളിയായി. ഇതിനുപുറമേ ടെല്‍ അവീവില്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് ആരംഭിക്കുന്നതടക്കം ഒരുപിടി നിക്ഷേപങ്ങളും അദാനി ഗ്രൂപ്പ് നടത്തുമെന്നാണു റിപ്പോര്‍ട്ട്. ഷിപ്പിങ് കണ്ടെയ്‌നറുകളുടെ കാര്യത്തില്‍ ഇസ്രയേലിലെ രണ്ടാമത്തെ വലിയ തുറമുഖമാണു ഹൈഫ. വിനോദസഞ്ചാര ക്രൂസ് കപ്പലുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ ഏറ്റവും വലിയ തുറമുഖമെന്ന ഖ്യാതിയുമുണ്ട്.
അദാനി ഗ്രൂപ്പുമായുള്ള തുറമുഖ കരാറിനെ നിര്‍ണായക നാഴികക്കല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വിശേഷിപ്പിച്ചു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കരാര്‍ ഉതകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →