ഫലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി

ഗാസ സിറ്റി: ഫലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി. വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ജെനിനിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. മരിച്ചവരില്‍ ഒന്‍പത് പേരും അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരാണ്. അല്‍റാമില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ 22കാരനും മരിച്ചു. ശക്തമായ ആക്രമണനത്തില്‍ ചുരുങ്ങിയത് 20 പേര്‍ക്കെങ്കിലും പരുക്കേറ്റതായി ഫലസ്തീന്‍ അറിയിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ് നിരവധി പേരാണ് ആശുപത്രികളിലേക്ക് എത്തുന്നത്. ആശുപത്രികള്‍ക്ക് നേരെയും ഇസ്‌റാഈല്‍ സേന ആക്രമണം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രികള്‍ക്ക് നേരെ ഇസ്‌റാഈല്‍ സേന ടിയര്‍ ഗ്യാസ് പ്രയോഗിച്ചത് ചികിത്സയില്‍ കഴിയുന്ന കുട്ടികളടക്കം രോഗികള്‍ക്ക് ശ്വാസതടസ്സത്തിനിടയാക്കി. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്ന് പലസ്തീന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.
കൂട്ടക്കൊലക്ക് ശേഷം ഇസ്‌റാഈല്‍ സൈന്യം ജെനിന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →