സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

ചീക്കോട്: ചീക്കോട് ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളെ മലതേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും കുത്തേറ്റു. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടു മടങ്ങുന്ന കുട്ടികള്‍ക്കുനേരെയാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്. ചിതറിയോടിയ കുട്ടികള്‍ ആര്‍ത്തു വിളിച്ചതോടെ രക്ഷപ്രവര്‍ത്തനത്തിന് ഓടിയെത്തിയ നാട്ടുകാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും കുത്തേറ്റു.

30ല്‍പരം കുട്ടികള്‍ക്കും ആറു മുതിര്‍ന്നവര്‍ക്കും കുത്തേറ്റു. പരുക്കേറ്റവരെ എടവണ്ണപ്പാറ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍, ആശിക്ലിനിക്, ഒമാനൂര്‍ പി.എച്ച്.സി. എന്നിവിടങ്ങളിലെത്തിച്ചു. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജലീല്‍ ചോലയില്‍ എന്നയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പുതപ്പ് മൂടിയും തീ കത്തിച്ചും നിമിഷനേരംകൊണ്ട് നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും രക്ഷാപ്രവര്‍ത്തനം ശ്രദ്ധേയമായി. രക്ഷാപ്രവര്‍ത്തനത്തിനിടെ ചീക്കോട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ കെ.സി. അബ്ദുല്‍ കരീമിനും ടി.ഡി.ആര്‍.എഫ്. ചീക്കോട് പഞ്ചായത്ത് വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ബാസിനും കടന്നല്‍ കുത്തേറ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →