11 പേര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

തിരുവനന്തപുരം: വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തില്‍നിന്നു സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി: ആമോസ് മാമ്മന്‍ അര്‍ഹനായി. സ്ത്യുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കേരളത്തില്‍നിന്ന് 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചവര്‍: പി. പ്രകാശ് (ഐ.ജി, ഇന്റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), കെ.കെ മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈംബ്രാഞ്ച് കോഴിക്കോട് വയനാട്), എസ്. ഷംസുദ്ദീന്‍ (ഡിെവെ.എസ്.പി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എല്‍. അജിത് കുമാര്‍ (ഡിെവെ.എസ്.പി, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്‌മെന്റ്), കെ.വി.പ്രമോദന്‍ (ഇന്‍സ്‌പെക്ടര്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആര്‍. രാജേന്ദ്രന്‍ (എസ്.ഐ, കേരള പോലീസ് അക്കാഡമി), സി.പി.കെ. ബിജുലാല്‍ (ഗ്രേഡ് എസ്.ഐ, സ്‌േറ്ററ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്.ഐ, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു – 2), അപര്‍ണ ലവകുമാര്‍ (ഗ്രേഡ് എ.എസ്.ഐ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി).

  • വിശിഷ്ടസേവനത്തിനുള്ള മെഡല്‍ നേടിയ ആമോസ് മാമ്മന്‍ 2022 മുതല്‍ തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് റേഞ്ച് എസ്.പി.യാണ്. 2001 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടി. 2014 ല്‍ രാഷ്ട്രപതിയുടെ മികവിനുള്ള മെഡല്‍ നേടി.
    സ്ത്യുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ച പി.ആര്‍. രാജേന്ദ്രന് രണ്ടാഴ്ച്ച മുമ്പ് പരിശീലനമികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ ലഭിച്ചിരുന്നു. പോലീസ് അക്കാദമിയില്‍ പരിശീലനാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്ന ഇദ്ദേഹത്തിനു 2013 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചു.
  • സിവില്‍ പോലീസ് ഓഫീസറായിരിക്കേ രോഗിക്ക് ചികിത്സയ്ക്ക് പണമടയ്ക്കാന്‍ സാധിക്കാതെ വിഷമിച്ചു നിന്നയാള്‍ക്ക് സ്വന്തം കൈയിലെ വള ഊരി നല്‍കിയ അപര്‍ണ ലവകുമാര്‍ ഏറെ പ്രശംസ നേടിയിരുന്നു.
  • തൃശൂര്‍: അഗ്നിരക്ഷാ സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള രാഷ്ട്രപതിയുടെ അതിവിശിഷ്ട മെഡല്‍ കുന്നംകുളം ഫയര്‍ റസ്‌ക്യൂ സ്‌റ്റേഷനിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യുവിന്.
    തൃശൂര്‍ പനമുക്ക് നീലങ്കാവില്‍ മാത്യു, ഫിലോമിന ദമ്പതികളുടെ മകനാണ്. നിമ്മി ആന്റോയാണ് ഭാര്യ. അലക്‌സ് ലാല്‍, ബെനിക്‌സ് ലാല്‍ എന്നിവര്‍ മക്കള്‍. 2011 ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും 2017 ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട മെഡലും നേടിയിരുന്നു.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →