ശ്രീനഗര്‍: ജമ്മുവില്‍ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. കനത്ത സുരക്ഷയിലാണ് കത്വ ജില്ലയിലെ ഹിരാനഗറില്‍ നിന്ന് ഇന്നലെ രാവിലെ 7 ന് യാത്ര തുടങ്ങിയത്. ജമ്മു-പത്താന്‍കോട്ട് ഹൈവേ പോലീസിന്റെയും സി.ആര്‍.പി.എഫിന്റെയും നിയന്ത്രണത്തിലാണ്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാര്‍ റസൂര്‍ വാനിയും വര്‍ക്കിങ് പ്രസിഡന്റ് രാമന്‍ ഭല്ല ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാകയുമേന്തി രാഹുലിനൊപ്പം യാത്രയിലണിചേര്‍ന്നു.
25 കിലോമീറ്റര്‍ യാത്രയ്ക്കു ശേഷം രാത്രി ‘ചക് നാനാക്കി’ലാണ് വിശ്രമം. ഇന്നു സാംബയിലെ വിജയ്പൂരില്‍ നിന്ന് ജമ്മുവിലേക്ക് യാത്ര ആരംഭിക്കും. യാത്ര സമാധാനപരമായി കടന്നുപോകാന്‍ കനത്ത സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു