ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് എച്ച്.എസ്. എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. വിരയ്‌ക്കെതിരെയുള്ള ഗുളികയായ ആല്‍ബന്റസോള്‍ കുട്ടികള്‍ക്ക് ചടങ്ങില്‍ വിതരണം ചെയ്തു. വഴുതക്കാട് ഡിവിഷന്‍ കൗണ്‍സിലര്‍ രാഖി രവികുമാര്‍ അധ്യക്ഷയായി. അഡിഷണല്‍ ഡി.എം.ഒ ഡോക്ടര്‍ അനില്‍കുമാര്‍, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ സന്ദീപ് കോട്ടണ്‍ഹില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ എച്.എം, ആരോഗ്യ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകളിലെ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാ സ്‌കൂളുകളിലൂടെയും അംഗണവാടികളിലൂടയും ഒന്നുമുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കഴിക്കാനായി നല്‍കുന്ന ഗുളിക കഴിക്കാത്തവര്‍ക്ക് ജനുവരി 24ന് കഴിക്കാം.
ദേശീയ വിര വിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
