രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പ്രതിനിധികള്‍ പങ്കെടുക്കണം: ജില്ലാ കലക്ടര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. യോഗത്തില്‍ സ്ഥിരമായി ഒരേ പ്രതിനിധികള്‍ പങ്കെടുക്കുന്നത് ഗുണകരമായിരിക്കും എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മതസാമുദായിക സൗഹാര്‍ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു.

വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി എടുക്കും: ജില്ലാ പോലീസ് മേധാവി

സമൂഹമാധ്യമങ്ങള്‍ വഴി ചെറുതും വലുതുമായി നടന്നുവരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നതിനെല്ലാം നടപടികള്‍ ഉണ്ടാകുമെന്നും മീനാക്ഷിപുരം ശ്മശാന വിഷയത്തില്‍ കൃത്യമായ വിശകലനം നടത്തിയ ശേഷം നടപടിയിലേക്ക് പോകുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് അറിയിച്ചു. ഏപ്രിലില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതിയും യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ പാലക്കാട് ആര്‍.ഡി.ഒ ഡി. അമൃതവല്ലി, പാലക്കാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എ. ഷാഹുല്‍ ഹമീദ്, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) വി.ഇ അബ്ബാസ്, തഹസില്‍ദാര്‍മാര്‍, ഡിവൈ.എസ്.പിമാര്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →