വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കും

സമൂഹമാധ്യമങ്ങൾ വഴി ചെറുതും വലുതുമായി നടന്നുവരുന്ന വിദ്വേഷ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെടുന്നതിനെല്ലാം നടപടികൾ ഉണ്ടാകുമെന്നും മീനാക്ഷിപുരം ശ്മശാന വിഷയത്തിൽ കൃത്യമായ വിശകലനം നടത്തിയ ശേഷം നടപടിയിലേക്ക് പോകുമെന്നും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. ഏപ്രിലിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതിയും യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ പാലക്കാട് ആർ.ഡി.ഒ ഡി. അമൃതവല്ലി, പാലക്കാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എ. ഷാഹുൽ ഹമീദ്, ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) വി.ഇ അബ്ബാസ്, തഹസിൽദാർമാർ, ഡിവൈ.എസ്.പിമാർ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →