മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം 2023 ജനുവരി 5 ന് നടക്കും: ആദരാജ്ഞലിയര്‍പ്പിച്ച് ലോകം

വത്തിക്കാൻ സിറ്റി: കാലം ചെയ്ത എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ 05/01/23 വ്യാഴാഴ്ച നടക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകും അന്ത്യകര്‍മ ശുശ്രൂഷകള്‍കക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ചടങ്ങുകള്‍.

ഒന്നരലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വത്തിക്കാനിലേക്ക് പ്രിയപ്പെട്ട മുന്‍ മാര്‍പാപ്പയെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയിട്ടുണ്ട്. 31/12/2022 ശനിയാഴ്ച 95ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും പോളിഷ് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കിയും ഉള്‍പ്പെടെ വിവിധ രാഷ്ട്രത്തലവന്മാര്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.

എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമന്‍ 2013ല്‍ തന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്വയം മാര്‍പാപ്പ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയായിരുന്നു.ആഗോള കത്തോലിക്ക സഭയുടെ കഴിഞ്ഞ അറുന്നൂറ് വര്‍ഷത്തെചരിത്രത്തിലെ, ഏക ‘പോപ്പ് എമിരിറ്റസ്’ ആയിരുന്നു, ബെനഡിക്ട് പതിനാറാമന്‍. കാലംചെയ്യും മുന്‍പ് വിരമിച്ചതിനാലാണ്, ബെനഡിക്ട് പതിനാറാമന്‍ ‘പോപ്പ് എമിരിറ്റസ്’ എന്ന് അറിയപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →