ഐ.എച്ച്.ആർ.ഡിയിൽ ഹ്രസ്വകാല കോഴ്സുകൾ

സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ 2023 ജനുവരിയിൽ  ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA – 2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA – 1 സെമസ്റ്റർ), അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (ADBME –  1 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (CCL iSc) എന്നിവയാണു കോഴ്സുകൾ.

അവസാന തിയതി ജനുവരി എട്ട്. SC/ST/OEC/OBC(H) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്  ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.ihrd.ac.in, 04862 232 246/ 297 617, 8547005084, 9495276791. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →