തൃശൂരിൽ അഡ്വ. കുക്കു ദേവകിക്ക് പരിക്കേറ്റ സംഭവം ; നഗരസഭാ സെക്രട്ടറി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരിക്കണം

തൃശൂർ: അയ്യന്തോളിൽ റോഡിലെ ഡിവൈഡറിൽ കെട്ടിയിരുന്ന തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൃശൂർ നഗരസഭാ സെക്രട്ടറി 23/12/2022 നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

പൊതു നിരത്തുകളിൽ അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഈ ഉത്തരവു നൽകിയത്. തൃശൂരിൽ അഡ്വ. കുക്കു ദേവകിക്ക് പരിക്കേറ്റ സംഭവം ഇന്നലെ അമിക്കസ് ക്യൂറിയാണ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കൊടിതോരണങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും നഗരസഭാ സെക്രട്ടറി ഇന്നു ഹാജരായി വിശദീകരിക്കണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →