തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടു: വിളംബരജാഥ നടത്തി

തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടുവിന് മുന്നോടിയായി നടത്തിയ വിളംബരജാഥ തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. തലശ്ശേരി സബ് കലക്ടർ ബംഗ്ലാവിൽ നിന്ന് ആരംഭിച്ച ജാഥ വെല്ലസ്ലി ബംഗ്ലാവ്, ആംഗ്ലിക്കൻ ചർച്ച്, ജവഹർ ഘട്ട്, ഓടത്തിൽ പള്ളി, തലശ്ശേരി കോട്ട, പാരീസ് സ്ട്രീറ്റ്, താഴെയങ്ങാടി, കസ്റ്റംസ് റോഡ്, കടൽപാലം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിൽ പര്യടനം നടത്തി ഗുണ്ടർട്ട് ബംഗ്ലാവിൽ സമാപിച്ചു. തലശ്ശേരിയിലെ പൈതൃക ഇടങ്ങളെ ചേർത്ത് ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടു വിൽ ആദ്യം ഓടിയെത്തുന്ന സ്ത്രീക്കും പുരുഷനും അര ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഡിടിപിസിയും ഡിഎംസി യും സംയുക്തമായാണ് റൺ സംഘടിപ്പിക്കുന്നത്. http://www.ilovethalassery.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും ഡി ടി പി സി യുടെ കീഴിലുള്ള ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഓഫ് ലൈനായും രജിസ്റ്റർ ചെയ്യാം. രണ്ട് മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ഓട്ടം പൂർത്തിയാക്കുന്ന മുഴുവൻ പേർക്കും മെഡലുകളും ലഭിക്കും. തലശ്ശേരിയെ പ്രത്യേക ടൂറിസം കേന്ദ്രമാക്കി ഉയർത്തുകയും പൊതുജനങ്ങളിൽ ടൂറിസം അവബോധം സൃഷ്ടിക്കുകയുമാണ് ഹെറിറ്റേജ് റണിന്റെ ലക്ഷ്യം. 150 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

gundart ddddddചടങ്ങിൽ ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, റിട്ട. എക്സൈസ് ജോയിൻറ് കമ്മീഷണർ സുരേഷ് കുമാർ, ഗവ. ബ്രണ്ണൻ എച്ച് എസ് എസ് പ്രിൻസിപ്പൽ ആർ സരസ്വതി, ഗവ. ബ്രണ്ണൻ എച്ച് എസ് എസ് അധ്യാപകൻ ഓൾവിൻ പരേര എന്നിവർ പങ്കെടുത്തു. ബ്രണ്ണൻ എച്ച് എസ് എസിലെ 60 വിദ്യാർഥികൾ ജാഥയുടെ ഭാഗമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →