അപകടത്തിൽപെട്ട ലോറിയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണത് ആയിരത്തോളം മദ്യക്കുപ്പികൾ

ഫറോക്ക്: മദ്യം കയറ്റിയെത്തിയ ലോറി ഫറോക്കിലെ പഴയ പാലത്തിലിടിച്ച് അപകടം. ആയിരത്തോളം മദ്യക്കുപ്പികൾ റോഡിലേക്ക് തെറിച്ചുവീണ് പൊട്ടിച്ചിതറി. പൊട്ടാതെ ശേഷിച്ച മദ്യക്കുപ്പികൾ കൈക്കലാക്കാൻ ​ ജനം ഓടിക്കൂടി. പൊ​ലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

2022 ഡിസംബർ 20 ന് രാവിലെ ആറരയോടെയാണ് കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറി അപകടത്തിൽപെട്ടത്. ലോറി നിറുത്താതെ ഓടിച്ചുപോയി. അനധികൃത മദ്യക്കടത്താണെന്ന് സംശയിക്കുന്നു. ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ അൻപതോളം പെട്ടി​കളിലുണ്ടായിരുന്ന ​കു​പ്പികളാണ് റോഡിലേക്ക് തെറിച്ചു വീണത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →