ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

തൃശൂര്‍: ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), സമര്‍ഥ് (6) എന്നിവരാണ് മരണപ്പെട്ടത്.മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ കാര്‍ സൈന്‍ ബോര്‍ഡിലിടിച്ചു മറിയുമകയായിരുന്നു.വാഹനം ഓടിച്ച ശരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേന്ദ്ര ബാബുവിന്റെ മകനാണ് ശരത്ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →