തൃശൂര്‍: ഓള്‍ ഇന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധാവ്‌ളെയെയും ജനറല്‍ സെക്രട്ടറിയുമായി വിജു കൃഷ്ണനെയും ഫിനാന്‍സ് സെക്രട്ടറിയായി പി. കൃഷ്ണപ്രസാദിനെയും തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് കേന്ദ്ര കൗണ്‍സിലിലേക്ക് ഒന്‍പതുപേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇ.പി. ജയരാജന്‍, എം. വിജയകുമാര്‍, കെ.എന്‍. ബാലഗോപാല്‍, കെ.കെ. രാഗേഷ്, വത്സന്‍ പാനോളി, എന്‍. പ്രകാശന്‍, ഗോപി കോട്ടമുറിക്കല്‍, ഓമല്ലൂര്‍ ശങ്കരന്‍, എം. സ്വരാജ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാര്‍: ഹനന്‍മുള്ള, അമ്രാ റാം, ഇ.പി. ജയരാജന്‍, എസ്.കെ. പ്രീജ, അമല്‍ ഹല്‍ദാര്‍, ബ്ലിപ്ലവ് മജുംദാര്‍, പി. ഷണ്‍മുഖം, എം. വിജയകുമാര്‍, ഇന്ദ്രജിത്ത് സിങ്.
ജോയിന്റ് സെക്രട്ടറിമാര്‍: ബാദല്‍ സരോജ്, വത്സന്‍ പാനോളി, പ്രഭിതാ ഖര്‍, മുകുദ് സിങ്, ടി. സാഗര്‍, ഡി. രവീന്ദ്രന്‍, അജിത് നാവ്‌ലെ, അവ്‌ദേശ് കുമാര്‍, വിനോദ് കുമാര്‍.

