മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.8 അടിയില്‍

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ വര്‍ധനയുണ്ടായിട്ടും ജലനിരപ്പില്‍ വര്‍ധനയില്ലാതെ തമിഴ്‌നാടിന്റെ കണക്ക്. അണക്കെട്ടില്‍ 140.80 അടി ജലമുണ്ടെന്നാണ് തമിഴ്‌നാട് രേഖപ്പെടുത്തിയത്. ജലനിരപ്പ് 141 അടിക്കു മുകളിലായാലും വെള്ളത്തിന്റെ ഓളം തള്ളലില്‍ സ്‌കെയിലില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ടെന്ന് അണക്കെട്ടുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ പറയുന്നു.
സെക്കന്‍ഡില്‍ 699 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതായാണ് തമിഴ്‌നാടിന്റെ തിങ്കളാഴ്ച (12.12.2022) രാവിലെയുള്ള കണക്ക്. തമിഴ്‌നാട് കൊണ്ടുപോകുന്നതാകട്ടെ സെക്കന്‍ഡില്‍ 511 ഘനയടി ജലവും. ജലനിരപ്പ് 142 അടിയില്‍ എത്തിയിട്ട് സ്പില്‍വേ ഷട്ടറുകള്‍ തുറക്കാനാണു തമിഴ്‌നാടിന്റെ പദ്ധതി. നീരൊഴുക്ക് ശക്തമായാല്‍ ജലനിരപ്പ് അപകടകരമാംവിധം കുതിച്ചുയരുമെന്നത് ആശങ്കാജനകമാണ്. മഴമുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →