ഹരിപ്പാട്: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചു ഭര്‍ത്താവ് മരിച്ചു. കായംകുളം പുള്ളിക്കണക്കു കന്നിമേല്‍ ചന്ദ്രബാബു (52, വാവാച്ചി) ആണു മരിച്ചത്. ഭാര്യ രജനിക്ക് ഗുരുതരമായി പരുക്കേറ്റു.
ദേശീയപാതയില്‍ തമല്ലാക്കല്‍ ജങ്ഷനു സമീപം ഞായറാഴ്ച (11.12.2022) വൈകിട്ട് നാലിനാണ് അപകടം. വൈക്കത്തുനിന്നും കൊല്ലത്തേക്ക് പോയ കാര്‍ അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചന്ദ്രബാബുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ രജനിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ പുതുതായി പണികഴിപ്പിച്ച വീടിന്റെ വാസ്തുബലി ഈ മാസം 25നാണ്. ഇതിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതിനായി പോകുന്ന വഴിയാണ് അപകടം. ടൈല്‍ പണിക്കാരനാണു ചന്ദ്രബാബു.മക്കള്‍ അരുണ്‍ ബാബു, അഖില്‍ ബാബു