അഭ്യൂഹം, രാഹുല്‍ മാധവും അജ്മല്‍ അമീറും പ്രധാന വേഷങ്ങളില്‍

അഖില്‍ ശ്രീനിവാസ് തിരക്കഥയും സംവിധാനവും ചെയ്ത് രാഹുല്‍ മാധവും അജ്മല്‍ അമീറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ സിനിമയാണ് അഭ്യൂഹം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഈ ത്രില്ലര്‍ ചിത്രത്തില്‍ കോട്ടയം നസീറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നാസര്‍, മാല്‍വി മല്‍ഹോത്ര തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റിയന്‍, വെഞ്ച്സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷമീര്‍ ജിബ്രാനും ബാലമുരുകനും ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. ജുബൈര്‍ മുഹമ്മദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →