ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുസ്തകക്കൂട് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായര്‍ പുസ്തകക്കൂട് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. ധന്യ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗീസ് ജോസഫ് വല്യാക്കല്‍ അധ്യക്ഷത വഹിച്ചു. വൈശ്യംഭാഗം സഹൃദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് രോഗികള്‍ക്കായി വായനശാല ഒരുക്കിയത്. കുട്ടനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ജി. മോഹനന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി സജു പത്രോസ്, ലൈബ്രേറിയന്‍ രാജഗോപാല്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രോഗികള്‍ക്ക് പുസ്തകക്കൂടൊരുക്കി നെടുമുടി പഞ്ചായത്ത്
