വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളികളുടെ പ്രിയതാരമായി മാറിയ നടി ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളാണ് ഇപ്പോ ശ്രദ്ധ നേടുന്നത്.ചെറുപ്പത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് ഐശ്വര്വ ലക്ഷ്മി വെളിപ്പെടുത്തിയത്. അന്നുണ്ടായ മോശം അനുഭവം വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നും അന്ന് പ്രതികരിക്കാന്‍ അറിയില്ലായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ;
എങ്ങിനെ പ്രതികരിക്കണമെന്ന് അറിയാത്ത കാലത്ത് ഗുരുവായൂരിൽ വെച്ച് മോശം അനുഭവം നേരിടേണ്ടി വന്നു.ഇന്നാണെങ്കില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം.
എന്നാല്‍ അത്തരം കാര്യങ്ങള്‍ എന്നും മനസില്‍ നില്‍ക്കും.ജീവിതത്തിൽ എല്ലാ സ്ത്രീകൾക്കും ഇത്തരം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടാവാം
അന്ന് മഞ്ഞ നിറത്തിലുളള സ്ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു ധരിച്ചത്. അതിന് ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ മോശമായത് എന്തെങ്കിലും ധരിക്കുമോ എന്നൊരു ഭയം മനസില്‍ കടന്നു കൂടി. പിന്നീട് ഞാനായിട്ടു തന്നെ അതിനെ തരണം ചെയ്തു. ഇപ്പോള്‍ കൂടുതലും ധരിക്കുന്നത് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ്. കോയമ്ബത്തൂരില്‍വച്ച് നടന്ന ഒരു സിനിമ പ്രമോഷനിടയിലും സമാനമായ സംഭവം നേരിടേണ്ടി വന്നു.’

