താനൂര്‍: താനാളൂര്‍ ഡയാലിസിസ് സെന്ററിലെ വേദനിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടി ഒരു നാട് ഒന്നിച്ചപ്പോള്‍ ഡയാലിസിസ് സെന്ററിന് ബാക്കിയായത് 38 ലക്ഷം രൂപ. താനാളൂരില്‍ നടന്ന കാരുണ്യത്തിന്റെ ബിരിയാണി ചലഞ്ചിലുടെയാണ് 38 ലക്ഷം രൂപ സമാഹരിച്ചത്. പാവപെട്ട കിഡ്‌നി രോഗികളുടെ ചികിത്സാ സഹായത്തിന് ഫണ്ട് കണ്ടെതുന്നതിനും പുതിയ മിഷ്യനുകള്‍ വാങ്ങുന്നതിനും വേണ്ടിയാണ് ജനകീയ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരുന്നത്.
2019 ല്‍ താനാളൂര്‍ കുടുബരോഗ്യ കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത് നിര്‍മിച്ച കെട്ടിടത്തില്‍ താനൂര്‍ എം.എല്‍.എ വി. അബ്ദുല്‍ റഹ്മാന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചും ബഹുജന പങ്കാളിത ത്തോടെയും വാങ്ങിച്ച മിഷനുകള്‍ ഉള്‍പ്പെടെ ഏഴ് മിഷനുകളിലായി 24 രോഗികളാണ് ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നത്. എകദേശം 30 ലക്ഷത്തോളം രൂപ ഒരു വര്‍ഷം സെന്റര്‍ നടത്തിന് ചെലവ് വരുന്നുണ്ട്. ഇത് കണ്ടെത്തുന്ന തിന്നു വേണ്ടിയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരുന്നത്. താനാളൂര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന അവലോകന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. അബ്ദുല്‍ റസാഖ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.

