പള്ളിയില്‍ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തിന് നേരെ ആക്രമണം:

ചേന്ദമംഗലൂരില്‍ മസ്ജിദുല്‍ മനാര്‍ എന്ന പള്ളിയില്‍ വെച്ച്‌ നടന്ന സിനിമ
ചിത്രീകരണത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തിയതായി പരാതി.ചിത്രീകരണത്തിന് എത്തിച്ച ക്യാമറ ഉള്‍പ്പടെ നശിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

ഷമീര്‍ പരവന്നൂര്‍ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. സംഭവത്തെ തുട‍ര്‍ന്ന് സിനിമയുടെചിത്രീകരണം നിര്‍ത്തി വെച്ചു.ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ പള്ളിയില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് 2 പേര്‍ ഷൂട്ടിംഗ് സെറ്റില്‍ കയറി അതിക്രമം കാണിക്കുകയായിരുന്നു എന്നും, സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതായും സംവിധായകര്‍ ഷമീര്‍ പരവന്നൂര്‍ വ്യക്തമാക്കി. സംവിധായകന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുക്കം പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →