ചാരായം വാറ്റല്‍: വീട്ടമ്മക്ക് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി: വീട്ടില്‍ ചാരായം വാറ്റിയതിന് നാട്ടുകാര്‍ പിടികൂടി എക്‌സൈസ് ഇന്‍സ്‌പെക്ടറെ അറിയിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട വീട്ടമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. അരീക്കോട് വെറ്റിലപ്പാറ കിണറടപ്പന്‍ പാലത്തിങ്ങല്‍ ഹസീന(46)യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. 2022 ഒക്‌ടോബര്‍ ഏഴിനാണ് സംഭവം. വീട്ടില്‍ ചാരായം വാറ്റുന്നത് ശ്രദ്ധയിപ്പെട്ട നാട്ടുകാര്‍ ഇവരെ തടഞ്ഞു വെച്ച് മഞ്ചേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലേക്ക് വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പ്രിവന്റീവ് ഓഫീസര്‍ എം ഹരികൃഷ്ണനും സംഘവും സ്ഥലത്തെത്തുന്നതിനു മുമ്പ് ഹസീന ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നും മൂന്നര ലിറ്റര്‍ ചാരായം, 23 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍, ഹസീനയുടെ ആധാര്‍കാര്‍ഡ്, ഫോട്ടോ എന്നിവ എക്‌സൈസ് സംഘം കണ്ടെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →