ലോക പ്രമേഹദിനം: കടലോര നടത്തം സംഘടിപ്പിച്ച് കുഴുപ്പിളളി പഞ്ചായത്ത്

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കുഴുപ്പിളളി ഗ്രാമ പഞ്ചായത്തിന്റെയും അയ്യമ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കുഴുപ്പിള്ളി ബീച്ചില്‍ കടലോര നടത്തം സംഘടിപ്പിച്ചു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. സുസ്മിതാ ബായ് ക്ലാസെടുത്തു. ഡോ. ഷീജ പി കൃഷ്ണന്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ കടലോര നടത്തത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →