പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ഗന്ധദ ഗുഡി’യുടെ ടിക്കറ്റ് വില കുറച്ചു

പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ‘ഗന്ധദ ഗുഡി’യുടെ ടിക്കറ്റ് വില കുറച്ചു. നവംബർ പത്തുവരെയുള്ള എല്ലാ ഷോകള്‍ക്കുമാണ് ടിക്കറ്റ് വില കുറച്ചു കിട്ടുക.കര്‍ണാടകയില്‍ മാത്രമാണ് ടിക്കറ്റ് വില കുറവുണ്ടാവുക എന്നും പുനീതിന്റെ ഭാര്യ അശ്വിനി ട്വീറ്റ് ചെയ്തു..കൂടുതല്‍ കുട്ടികള്‍ ഈ ചിത്രം കാണണമെന്ന പുനീതിന്റെ ആഗ്രഹം സഫലമാക്കാനാണ് ടിക്കറ്റുവില കുറയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

.കര്‍ണാടക വന്യജീവി വൈവിധ്യത്തേ സംബന്ധിച്ച ഒരു ഡോക്യുമെന്ററി ചിത്രമാണ് ഗന്ധദ ഗുഡി. അമോഘവര്‍ഷ ജെ.എസ്. ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.സംസ്ഥാനത്തെ സമ്ബന്നമായ ജൈവ വൈവിധ്യത്തെ സംബന്ധിച്ച്‌ നിരവധി യാത്രകള്‍ നടത്തി അന്വേഷിച്ചെടുത്ത ചിത്രമാണിത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തത്. ടിക്കറ്റ്വില കുറച്ച തീരുമാനത്തെ പ്രകീര്‍ത്തിച്ച്‌ പുനീത് ഫാന്‍സ് രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →