അച്ഛനും മകനും ഒന്നിക്കുന്ന ജെ.എസ്.കെ -ചിത്രീകരണം ആരംഭിച്ചു

കോസ്മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച് പ്രവീണ്‍ നാരായണ്‍ സംവിധാനം ചെയ്യുന്നജെ.എസ്.കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ഒന്നിക്കുന്ന ഈ ചിത്രം മാധവിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്.അനുപമ പരമേശ്വരനാണ് നായികയായിട്ടെത്തുന്നത്.

എസ് ജി 255 എന്നാണ് ഈ സിനിമക്ക് താത്കാലികമായി പേരിട്ടിരുന്നത്
സത്യം എപ്പോഴും നിലനില്‍ക്കും ‘ എന്ന ടാഗ് ലൈനോട് കൂടെയുള്ള JSK യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിട്ടുണ്ട്.

സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയ് വിഷ്ണുവാണ് സഹ രചയിതാവ്.റെണദിവേ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.സജിത്ത് കൃഷ്ണനാണ് ലൈന്‍ പ്രൊഡ്യൂസര്‍.പ്രൊജക്റ്റ്‌ ഡിസൈനെര്‍ -ജോണ്‍ കുടിയാന്‍മല,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ശബരി, സൗണ്ട് ഡിസൈന്‍ -അരുണ്‍ വര്‍മ്മ, ആര്‍ട്ട്‌ -ജയന്‍ ക്രയോണ്‍, മേക്കപ്പ് – പ്രദീപ്‌ രംഗന്‍, കോസ്റ്റ്യൂം ഡിസൈനര്‍ -അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -രാജേഷ് അടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ -ബിച്ചു, സവിന്‍ ഷാ, സ്റ്റില്‍സ് -ജെഫില്‍, അസോസിയേറ്റ് ക്യാമറമാന്‍ -മനോജ്‌ എ കെ, ഫിനാന്‍സ് കണ്‍ട്രോളര്‍ – എം കെ ദിലീപ്കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ – രാഹുല്‍ വി നായര്‍, ആന്‍ മരിയ അലക്സ്‌, കാര്‍ത്തിക്ക് വാര്‍ത്താപ്രചരണം -വൈശാഖ് വടക്കേ വീട്, ജിനു അനില്‍കുമാര്‍, മാര്‍ക്കറ്റിംഗ് -എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →