മക്കരപ്പറമ്പ: ജോലിക്ക് വിളിച്ച് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പൈസയും കവര്‍ന്ന മോഷ്ടാവിനെ തേടി പോലീസ്. ആകാശനീല ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച വ്യക്തി മക്കരപ്പറമ്പ് അങ്ങാടിയില്‍ നിന്ന് മൂന്നു അതിഥിത്തൊഴിലാളികളെ ജോലിക്ക് വേണ്ടിയെന്നു പറഞ്ഞു ഓട്ടോയില്‍ കൊണ്ടുപോയത്. ശേഷം രാമപുരം ബ്ലോക്ക് പടിയിലെ വീടിന്റെ ജോലിസ്ഥലത്ത് ഇറക്കി. തുടര്‍ന്ന് ചെയ്യേണ്ട ജോലിയെല്ലാം പറഞ്ഞുകൊടുത്തു. എന്നാല്‍ തൊഴിലാളികള്‍ ജോലി തുടങ്ങിയ സമയം ഇവരുടെ മൊബൈല്‍, പഴ്സ് തുടങ്ങിയവ എടുത്തു മുങ്ങുകയായിരുന്നുവെന്നാണു പരാതി. പിന്നീട് നടന്ന അന്വേഷണത്തിലാണ് വീടിന്റെ ഉടമയ്ക്ക് ഇയാളെ അറിയില്ലെന്നും തങ്ങള്‍ വഞ്ചിക്കപ്പെട്ടതാണെന്നും മനസിലായത്. തുടര്‍ന്നു തൊഴിലാളികളെ ഓട്ടോയില്‍ കൊണ്ടുപോകുന്ന സി.സി. ടിവി ദൃശ്യം പോലീസിനു ലഭിച്ചു. ഫോട്ടോയില്‍ കാണുന്നയാളെ അറിയുന്നവരുണ്ടെങ്കില്‍ മങ്കട പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് മങ്കട പോലീസ് അറിയിച്ചു.
ജോലിക്ക് വിളിച്ച് അതിഥിത്തൊഴിലാളികളുടെ ഫോണുകളും പഴ്സുകളും കവര്‍ന്നു
