കണ്ണൂർ ഗവ.പോളിടെക്‌നിക്ക് കോളേജിൽ ടെക്‌സ്റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ പാനലിനായി അപേക്ഷ ക്ഷണിച്ചു. ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ഒന്നാം ക്ലാസ്സോടുകൂടിയ ബിടെക്/ബി ഇ ബിരുദം അല്ലങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, മാർക്ക്‌ലിസ്റ്റ്, യോഗ്യത, അധികയോഗ്യതയുണ്ടെങ്കിൽ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഗവ.പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ നവംബർ എട്ടിന് രാവിലെ 10 മണിക്ക് നടത്തുന്ന എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം. ഫോൺ: 0497 2835106.