ഇടുക്കി: വാഗമണ്ണില്‍ തമിഴ്നാട് സ്വദേശിയായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കൊക്കയില്‍ ചാടി. കൊക്കയിലേക്ക് എടുത്തുചാടിയ തമിഴ്‌നാട് രാമനാഥപുരം സ്വദേശി സഞ്ജയ്ക്കായി പോലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.തമിഴ്നാട് കോയമ്പത്തൂരിലെ എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ഥിയായ സഞ്ജയ് സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് വാഗമണ്ണില്‍ എത്തിയത്. കാരികാട് ഭാഗത്തെ വാച്ച് ടവറിനു സമീപത്തുനിന്നും സഞ്ജയ് കൊക്കയിലേക്ക് ചാടുകയായിരുന്നു. സംഭവത്തിന് ഇയാളെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല
വാഗമണ്ണില്‍ കൊക്കയില്‍ ചാടി വിദ്യാര്‍ഥി, തിരച്ചില്‍ തുടരുന്നു
